ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാത യുവാവ്;ചിത്രം വൈറല്‍
ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന അജ്ഞാത യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അംഗങ്ങള്‍ക്കു മാത്രം പ്രവേശനാനുമതിയുള്ള അതീവ സുരക്ഷയിലുള്ള നിയമസഭയില്‍ യുവാവ് പ്രവേശിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.
മാര്‍ച്ച് 28നു ബജറ്റ് സമ്മേളനം കഴിഞ്ഞു സഭ പിരിഞ്ഞതിനു ശേഷമുള്ള ദിവസങ്ങളിലാണു ചിത്രമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രമെടുത്തതു മറ്റൊരാളാണെന്നാണ് ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. അതിനാല്‍ ഒന്നിലേറെപ്പേര്‍ സഭയില്‍ അതിക്രമിച്ചു കടന്നിട്ടുണ്ടെന്നു കരുതുന്നു. ചിത്രം വൈറല്‍ ആയതിനെ തുടര്‍ന്നു സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം നിയമസഭാ സെക്രട്ടേറിയറ്റും പൊലീസും അന്വേഷിക്കും.









