ആഘോഷങ്ങളില്ലാതെ ഐക്യകേരളത്തിന് ഇന്ന് 62 വയസ്

1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ട ഐക്യകേരളത്തിന് ഇന്ന് 62 വയസ്. പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയുട്ടുണ്ട്. ഉയര്‍ച്ചയിലും താഴ്ചയിലും നാം മുന്നേറുകയാണ്…2018ല്‍ ചരിത്ര പ്രളയത്തിനുശേഷം നാം പുതുകേരളത്തിന്റെ നിര്‍മ്മിതിയിലാണ്.

മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍ 1947ല്‍ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം പൂര്‍ണ്ണമായപ്പോള്‍ 5 ജില്ലകളെ കോര്‍ത്തിണക്കി ഐക്യ കേരളം പിറവി എടുത്തു. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായി നമ്മുടെ കേരളം.