ഗുജറാത്തില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കയറി ; ഭയന്ന് വിറച്ച് ജീവനക്കാര്‍

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി കയറി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്.

കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദ്രിശ്യങ്ങളില്‍ നിന്നാണ് പുലി അകത്ത് കയറിയ വിവരം അധികൃതര്‍ അറിഞ്ഞത്. എന്നാല്‍ അകത്തു കയറിയ പുലിയെ പിന്നീട് കാണാത്തത് കനത്ത പരിഭ്രാന്തി സൃഷ്ട്ടിച്ചു കഴിഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരുകയാണ്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തുന്നത്.