കര്‍ണാടകയില്‍ മലയാളി വെടിയേറ്റ് മരിച്ചു
കര്‍ണാടകയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍കോട് തയ്യേനി, ചിറ്റാരിക്കല്‍ സ്വദേശി കൊച്ചു എന്ന ജോര്‍ജ് വര്‍ഗീസാണ്(46) വെടിയേറ്റ് മരിച്ചത്. കര്‍ണാടകയിലെ ബാഗമണ്ഡല വനത്തില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള നാലംഗസംഘം നായാട്ടിന് പോയപ്പോള്‍ വനപാലകര്‍ വെടിവെച്ചതാകാമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളായ ഓടക്കൊല്ലിയിലെ ചന്ദ്രന്‍, അശോകന്‍ എന്നിവര്‍ക്കൊപ്പം വീട്ടില്‍ നിന്നും ജോര്‍ജ് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ജോര്‍ജിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരും.









