കല്യാണം ; ഹണിമൂണ്‍ ; വിവാഹം അടിച്ചു പിരിഞ്ഞു പൂനം പാണ്ഡെ
ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ ബോളിവുഡ് താരം പൂനം പാണ്ഡെയുടെ ഭര്‍ത്താവ് അറസ്റ്റില്‍. നടി തന്നെ നല്‍കിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവായ സാം ബോബൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഗോവയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത ഗോവാ പൊലീസ് സാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. സാമിനെ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് തന്റെയും സാമിന്റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. കുടുംബാംഗങ്ങള്‍ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഇതിനു ശേഷം ഇവര്‍ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭര്‍ത്താവുമൊത്തുള്ള സ്‌നേഹദൃശ്യങ്ങളും പൂനം സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമിന്റെ അറസ്റ്റ് വാര്‍ത്തയെത്തുന്നത്. ഇതോടെ ദിവസങ്ങള്‍ മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനു വിരാമാമിട്ടിരിക്കുയാണ് താരം എന്നാണ് പാപ്പരാസികള്‍ പറയുന്നത്.