വീണ്ടും കുഴഞ്ഞു വീണു മരണം ; ഇത്തവണ മരിച്ചത് സീരിയല്‍ താരം
രാജ്യത്തു കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. യാതൊരു ശാരീരിക പ്രശ്‌നങ്ങളും ഇല്ലാത്ത ആരോഗ്യവാന്മാര്‍ വരെ ഇപ്പോള്‍ നിന്ന നില്പില്‍ മരിച്ചു വീഴുകയാണ്. സെലിബ്രറ്റി സ്റ്റാറ്റസ് ഉള്ളവര്‍ മരിക്കുമ്പോള്‍ മാത്രമാണ് ഇത് വാര്‍ത്തയാകുന്നത്. അത്തരത്തില്‍ ഇപ്പോള്‍ മരിച്ചത് ബോളിവുഡ് സീരിയല്‍ താരവും മോഡലുമായ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു ആണ്. 46 വയസ്സായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മോഡലിംഗ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യമേഖല. പിന്നീട് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ സിദ്ധാന്തിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ട താരമാക്കുക ആയിരുന്നു. 2007ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്താണ് ഭാര്യ.