അവിശ്വാസികളോടോ നിരീശ്വരവാദികളോടോ അനാദരവില്ല ; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ : സുരേഷ് ഗോപി

നിരീശ്വരവാദികള്‍ക്കെതിരെ പരാമര്‍ശം നടത്തി എന്ന തരത്തില്‍ തന്റെ ഒരു വീഡിയോ പ്രചരിച്ചത് എഡിറ്റ് ചെയ്തതാണ് എന്ന് സുരേഷ് ഗോപി. ‘എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ചിരിക്കും. അത് എല്ലാവരും അങ്ങനെ ചെയ്യണം’, എന്നായിരുന്നു പുറത്തുവന്ന ഭാഗം.

എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണെന്നും, താന്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റൊന്നാണെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ”എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നില്‍ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു, പക്ഷേ അത് തെറ്റായി എഡിറ്റ് ചെയ്തതാണ്. ഈ വിഷയം അറിഞ്ഞതും അത് പരിഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം തൃപ്തിപ്പെടുത്താന്‍ അവര്‍ ഞാന്‍ പറഞ്ഞത് മുറിച്ചു കഷണങ്ങളാക്കി.

എന്റെ മതത്തിന്റെ ഭരണഘടനാപരമായി സ്വീകാര്യമായ ആചാരങ്ങളുടെ പ്രദര്‍ശനം പരാജയപ്പെടുത്താനുള്ള തടസ്സങ്ങളെയും ശ്രമങ്ങളെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും. ശബരിമലയിലെ ശ്രദ്ധ തിരിക്കല്‍ നടത്തിയവരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, പൊളിട്രിക്സ് എടുക്കാന്‍ ഒരു *** നെയും അനുവദിക്കില്ല. ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇവിടെ ഞാന്‍ പൊളിറ്റിക്‌സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,’ സുരേഷ് ഗോപി പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :