ചിക്കാഗോ അന്താരാഷ്ര വടംവലി – ഓണാഘോഷം – രമ്യാ ഹരിദാസ് മുഖ്യാതിഥി
ചിക്കാഗോ: സെംപ്റ്റംബര്‍ നാലാം തിയതി തിങ്കളാഴ്ച്ച നടക്കുന്ന, ചിക്കാഗോ സോഷ്യല്‍ ക്‌ളബ്ബിന്റെ ഒന്‍പതാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനും ഓണാഘോഷത്തിനും മുഖ്യ അതിഥിയായി, കേരളത്തില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് ആലത്തുര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ‘പാട്ടും പാടി’ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച രമ്യാ ഹരിദാസ് MP എത്തുന്നു.
സാധാരണക്കാരില്‍ സാധാരണകാരിയായ രമ്യാ ഹരിദാസ് എംപി യുടെ വരവ് ചിക്കാഗോയിലെ മലയാളികള്‍ക്ക് ഇക്കുറി ഒരു ഓണസമ്മാനമായി നല്‍കുകയാണ് എന്ന് പ്രസിഡന്റ് സിബി കദളിമറ്റം അറിയിച്ചു. ഓണക്കാലത്ത് ഓണ പാട്ടും ഓണ സന്ദേശങ്ങളും നല്‍കി മലയാളികളുടെ മനം കവരുന്ന രമ്യാ ഹരിദാസ് എംപി യുടെ വരവ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷങ്ങള്‍ക്കും വടംവലി മത്സരത്തിനും ഉണര്‍വ് പകരുമെന്ന് മത്സര കമ്മറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും എത്തിയിരിക്കുന്ന ഏക വനിതാ അംഗമായ രമ്യാ ഹരിദാസ് എംപി ക്ക് ചിക്കാഗോയില്‍ ഊഷ്മള വരവേല്‍പ് നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ സംഘാടകര്‍ തയാറാക്കികൊണ്ടിരിക്കുന്നതായി സോഷ്യല്‍ ക്‌ളബിന്റെ ഭാരവാഹികള്‍ അറിയിച്ചു. രമ്യാ ഹരിദാസ് എംപി ആദ്യമായണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. ഓണാഘോഷങ്ങള്‍ക്കും വടംവലി മത്സരങ്ങള്‍ക്കും ജസ്സ്മോന്‍ പുറമഠം, സിബി കൈതക്കത്തോട്ടിയില്‍, സാബു പടിഞ്ഞാറേല്‍, ജോമോന്‍ തൊടുകയില്‍, മാനി കരികുളം, മാത്യു തട്ടാമറ്റം, ബിനു കൈതക്കത്തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 60 അംഗ കമ്മറ്റി നേതൃത്വം നല്‍കും
റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി