കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; എട്ടുപേര്‍ക്ക് പരിക്ക്

509250-jawan s1ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ സംഭവത്തിൽ രണ്ടു ജവാൻമാർക്കും ആറു സിവിലിയൻമാർക്കും പരിക്കേറ്റു. ഷോപ്പിയാൻ ടൗണിലൂടെ കടന്നുപോവുകയായിരുന്ന അർധസൈനിക വിഭാഗത്തിെൻറ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഗ്രനേഡ് ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക് വീണ് പൊട്ടിത്തെറിച്ചു. പരിക്കേറ്റ സിവിലിയൻമാരിൽ അധികവും പ്രായപൂർത്തിയാകാത്തവരാണ്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരംആക്രമണത്തിനു ശേഷം ഭീകരർ രക്ഷപ്പെട്ടു. പാംപോറിലെ സർക്കാർ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെയാണ് ഷോപ്പിയാനിലും ആക്രമണമുണ്ടായിരിക്കുന്നത്.തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ 24 മണിക്കൂറുകള്‍ക്ക് ശേഷവും തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടാ നിലയിലാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ കെട്ടിടത്തില്‍ കടന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കെട്ടിടത്തിനകത്തേക്ക് കയറി ഇവരെ ആക്രമിക്കേണ്ടെന്ന നിലപാടാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. പകരം കെട്ടിടം വളഞ്ഞ് പുറത്ത് നിന്ന് ആക്രമണം നടത്തുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി ഇന്ന് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെയും ഒരു സൈനികന് പരിക്കേറ്റിരുന്നു. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ആക്രമണം നടത്താൻ 250 ഒാളം ഭീകരർ നുഴഞ്ഞുകയറിയതായി ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.