ഗുജറാത്തില്‍ ഇരുന്നൂറോളം ദളിതുകള്‍ ബുദ്ധമതം സ്വീകരിച്ചു

dalit-convert-gujarat അഹമ്മദാബാദ് : ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേരാണ് വിജയദശമി ദിനത്തില്‍ ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധ മതത്തില്‍ ചേരാന്‍ നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഉന സംഭവമാണ് ഇതിനെ കുറിച്ച് കൂടുതല്‍ പ്രേരിപ്പിച്ചെന്നും അഹമദാബാദിലെ നരോദ ഏരിയയിലെ ദലിത് നേതാവ് സംഗീത പര്‍മാര്‍ പറഞ്ഞു. ഹിന്ദു മതത്തിലെ ജാതി തിരിച്ചുള്ള അനീതിയും വേര്‍തിരിവുമാണ് ഈ നിലപാടിലേക്ക് എത്തിച്ചത്. ഡോ: ബി.ആര്‍ അംബേദ്കറും തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പര്‍മാര്‍ പറഞ്ഞു. ഗോരക്ഷാപ്രവര്‍ത്തകര്‍ ഉനയില്‍ ദലിതുകളെ വേട്ടയാടിയതും ബുദ്ധമതത്തിലേക്കുള്ള മതപരിവര്‍ത്തനത്തിന് കാരണമായിയെന്ന് സംഗീത പര്‍മാറി?െന്റ ഭര്‍ത്താവ് ശശികാന്ദ് പറഞ്ഞു. അഖില ഭാരതീയ ബുദ്ധമഹാസംഘം സെക്രട്ടറിയാണ് ഇവര്‍ക്ക് ദീക്ഷ നല്‍കി മതപരിവര്‍ത്തനം നടത്തിയത്. ആരുടെയും ഭീഷണിയോ പ്രലോഭനവുമോ അല്ല , നേരെ മറിച്ച് മതത്തിലെ വിവേചനത്തെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബുദ്ധമതം സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.സമൂഹത്തില്‍ ദലിത് വിഭാഗമായതിന്റെ പേരില്‍ മാത്രം തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഫലമായാണ് മതം മാറുന്നതെന്ന് ചടങ്ങിനിടെ ഇവര്‍ വ്യക്തമാക്കി.