കെ എസ് ആര്‍ ടി സിയെ ഉപദേശിച്ചു നന്നാക്കുവാന്‍ കൊല്‍ക്കത്തയില്‍ നിന്നും ആളുവരുന്നു

ks-rr_0_0_0_1ertതിരുവനന്തപുരം  :   കുറേക്കാലമായി കട്ടപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ആനവണ്ടിയെ  പ്രതിസന്ധിയില്‍ നിന്ന്  കരകയറ്റാന്‍ പുതിയ ഉപദേശകന്‍ എത്തുന്നു.കൊല്‍ക്കത്ത ഐഐഎമ്മിലെ വിദഗ്ധനായ സുശീല്‍ ഖന്നയെയാണ് കെഎസ്ആര്‍സിയുടെ ഉപദേശകനായി നിയമിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പുനരുത്ഥാരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ റിവൈവല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയത്. ഇതിന്റെ ഭാഗമായാണ് കണ്‍സള്‍ട്ടന്റന്റെ ഉപദേശം തേടാനുള്ള തീരുമാനം. കഴിഞ്ഞമാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 70 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി കടമെടുത്തത്. വരുന്ന മാസവും കടംവാങ്ങാതെ നിവൃത്തിയില്ലെന്ന് മന്ത്രി തുറന്നുപറയുന്നു. 3516.92 കോടി രൂപയാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ കടബാധ്യത. പ്രതിമാസ വരുമാനം 5.45 കോടിയില്‍ നിന്ന് 4.25 കോടിയായി കുറഞ്ഞിരിക്കുകയുമാണ്. മാത്രമല്ല വരുമാനം ഉണ്ടാക്കാനായി കെ.റ്റി.ഡി.എഫ്.സിയുമായി ചേര്‍ന്ന് നടപ്പാക്കിയ  ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതികള്‍ വെള്ളാനയാകുകയും ചെയ്തു. കട്ടപ്പുറത്ത് കയറാതെ കെസ്ആര്‍ടിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ കാണാനാണ് കൊല്‍ക്കത്ത ഐഐഎമ്മിലെ വിദഗ്ധനെ ഇതിനായി നിയമിക്കുന്നത്. കഴുത്തറ്റം വരെ കടത്തില്‍ മുങ്ങിയിയ അവസ്ഥയിലും അടുത്തമാസവും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഇനിയും വായ്പയെടുക്കണമെന്നാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത്. കടമെടുക്കുന്നത് തുടരാനാവില്ല. പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ കാണുമെന്നും മന്ത്രി വ്യക്തമാക്കി.