പാക് ബന്ധം ; ഷാരൂഖ്‌ ഖാന്‍റെയും ഐശ്വര്യാറായുടെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തിയറ്റര്‍ ഉടമകള്‍

adhm- s-759ബോളിവുഡ് ഖിംഗ് ഖാന്‍ ഷാരൂഖ്‌ ഖാന്‍റെയും മുന്‍ ലോകസുന്ദരി ഐശ്വര്യാറായുടെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തിയറ്റര്‍ ഉടമകള്‍. പാക് താരങ്ങള്‍ ചിത്രത്തില്‍ ഉള്ളത് കൊണ്ടാണ് ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണ്ട എന്ന് ഉടമകള്‍ തീരുമാനിച്ചത്. കരണ്‍ ജോഹര്‍ ഒരുക്കുന്ന ഏ ദില്‍ഹെ മുഷ്‌കിലും ഷാരൂഖ് ഖാന്റെ റയീസുമാണ് പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍ തീരുമാനത്തില്‍ എത്തിയത്. ഗുജറാത്ത്, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലെ തിയ്യറ്റര്‍ ഉടമകളാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്‌. പാക് നടന്‍ ഫവദ് ഖാന്‍ ഏ ദില്‍ഹെ മുഷ്‌കിലില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പാക് നടി മാഹിറാ ഖാനാണ് റയീസിലെ നായിക.

main-im -7597ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാകിസ്താന്‍ ബന്ധം കൂടുതല്‍ മോശമായിരിക്കുന്ന സാഹചര്യത്തിലാണ് പാക് സിനിമാ താരങ്ങളെയും നിരോധിച്ചുകൊണ്ടുള്ള ഈ തിരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ത്യ-പാക് പ്രശ്‌നം മയപ്പെടാതെ പാക് താരങ്ങളെ ഇനി ബോളിവുഡില്‍ അഭിനയിപ്പിക്കില്ലെന്ന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചില സിനിമകളുടെ ചിത്രീകരണം മുന്‍പേ പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ അവ റിലീസ് ചെയ്യുന്നത് തടസപ്പെടുത്തരുതെന്ന് ഐഎംപിപിഎ രാഷ്ട്രീയ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക നേട്ടത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും രാജ്യത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കുകയാണെന്നുമുള്ള തിയ്യറ്റര്‍ ഉടമകളുടെ നിലപാട് ഈ രണ്ട് ചിത്രങ്ങള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും എന്ന് സാരം.