ജയരാജന്‍ രാജിവെച്ചു
തിരുവനന്തപുരം : ബന്ധുജന നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് രാജിവയ്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി. ജയരാജന്‍ പാര്‍ട്ടിയ്ക്ക് അപമാനമാണെന്നും മാതൃകാപരമായ നടപടി വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.അതേസമയം നിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു.