ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് പാക് വ്യാമസേനാ മേധാവിയുടെ ഭീഷണി
കാകുല്‍ : പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് പാക് നാവിക സേനാ മേധാവി മുഹമ്മദ് സക്കാവുള്ള. ഇന്ത്യയുടെ ഏത് ആക്രമണത്തേയും കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നാണ് അഡ്മിറല്‍ മുഹമ്മദ് സകാവുള്ള പറഞ്ഞത്. ഇന്ത്യന്‍ നടപടി ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അഡ്മിറല്‍ പറഞ്ഞു. കാകുലിലെ പാക് സൈനിക അക്കാദമയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് സകാവുളള ലക്ഷ്യം വച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യന്‍ ആക്രമണം മനപ്പൂര്‍വ്വമല്ലാത്തതോ, നയപരമായ കണക്ക് പിഴയോ ആയാല്‍ പോലും തിരിച്ചടിക്കും എന്നാണ് പറഞ്ഞത്. പാകിസ്താന്റെ ഐക്യത്തിനും പരമാധികാരത്തിനും നേര്‍ക്കുള്ള ഏത് ആക്രമണവും തടുക്കുമെന്നും ചെറുത്ത് തോല്‍പിക്കുമെന്നും ആണ് സകാവുള്ള പാസിങ് ഔട്ട് പരേഡില്‍ പറഞ്ഞത്. ലോകത്തിലെ പ്രഫഷണല്‍ സൈന്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് പാക് സൈന്യത്തിനുള്ളത്. നിരവധി പേരുടെ ജീവന്‍ സമര്‍പ്പിച്ചും ഭീകരവാദത്തെ ഇല്ലാതാക്കിയതുമായ ചരിത്രം അതിനുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിനെതിരെ നടക്കുന്ന ഒരു തരത്തിലുള്ള കടന്നുകയറ്റത്തെയും പൊറുപ്പിക്കില്ലെന്നും സക്കാവുള്ള പറഞ്ഞു. പാകിസ്താന്‍ എന്നും സമാധാനത്തിനും സൗഹൃദത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. പക്ഷെ അത് ആരും കഴിവുകേടായി കരുതേണ്ടെന്നും സക്കാവുള്ള മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ സകാവുള്ളയുടെ വാക്കുകള്‍ പ്രകോപനപരം തന്നെയാണ്. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് നേരത്തെ പാക് കരസേനാ മാധാവി റഹീല്‍ ഷെരീഫ് ഭീ,ണി മുഴക്കിയിരുന്നു. ഇപ്പോഴിതാ നാവിക സേനാ മേധാവിയും ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. കരസേനാ മേധാവിയ്ക്ക് പിറകേ നാവിക സേനാ മേധാവിയും ഇത്തരം ഒരു ഭീഷണി മുഴക്കുന്നത് ഏറെ കരുതലോടെയാണ് ഇന്ത്യ കാണുന്നത്.