ജിഷ വധം ; പ്രതിക്ക് വേണ്ടി ഹാജരാകുന്നതും ആളൂര്‍

wffffവിവാദമായ ജിഷാ കൊലപാതകകേസിലും പ്രതിക്ക് വേണ്ടി ഹാജരാകുന്നത് സൌമ്യാ വധക്കേസില്‍ ഗോവിന്ദചാമിയെ തൂക്കുകയറില്‍ നിന്നും രക്ഷിച്ച ആളൂര്‍ വക്കീല്‍. പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടിയാണ്  അഡ്വ. ബി.എ. ആളൂര്‍ ഹാജരാകുവാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ 28 നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ  രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.  നാടിനെ നടുക്കിയ കൊലപാതകക്കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പോലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം അമീറിന് വേണ്ടി ഹാജരാകുവാന്‍ തയ്യാറാണ് എന്ന് ആളൂര്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു. സൌമ്യാ വധക്കേസില്‍ പ്രതിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചതോടെ ദേശിയതലത്തില്‍ തന്നെ കുപ്രസിദ്ധനാണ് ആളൂര്‍ ഇപ്പോള്‍.