കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു : അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ ഒരു ഭീകരനും ഇന്ത്യന്‍ സൈന്യത്തിന്റെ തോക്കിന് ഇരയായി. ഇന്ത്യന്‍ ക്യാമ്പില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഗുർണം സിങ് എന്ന സൈനികനാണ് പരിക്കേറ്റത് . ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്ന് ബി.എസ്.എഫ് അറിയിച്ചു. വെള്ളിഴാഴ്ച രാവിലെ ഹിരാനഗർ സെക്ടറിൽ പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെയാണ് പാക് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗവും വിളിച്ചു ചേർത്തു.ജമ്മുവിലെ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്.