തന്‍റെ അറിവോടെയല്ല ബാബുറാം കത്ത് നല്‍കിയത് എന്ന് കെ ബാബു

k-babu_0bകൊച്ചി : ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാബുറാം എന്നയാള്‍ മുന്‍ ആഭ്യന്തരമന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു. ബാബുറാം കത്തയച്ചത് താൻ ആവശ്യപ്പെട്ടിേട്ടാ തന്നോടു ചോദിച്ചിേട്ടാ അല്ല. അദ്ദേഹം കത്തയച്ചതിെൻറ പേരിൽ തനിക്ക് ഗുണമൊന്നുമുണ്ടായിട്ടില്ലെന്നും കെ. ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിക്കാരനെന്ന പരിചയം മാത്രമാണ് അദ്ദേഹവുമായുളളത്. ബാബുറാമിെൻറ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കെ. ബാബു വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളത്തെ വിജിലൻസ് ആസ്‌ഥാനത്ത് എത്തിയപ്പോഴാണ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ബാബുറാം അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍  കണ്ടെത്തിയിരുന്നു.  അനധികൃത സ്വത്ത് സമ്പാദന കേസിൽ മക്കളുടെ വിവാഹത്തിന് ചെലവഴിച്ച പണമുൾപ്പെട്ട  കാര്യങ്ങളാണ് വിജിലൻസ് ചോദിച്ചറിയുക. ചോദ്യം ചെയ്യലിനായി നൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി വിജിലൻസ് തയാറാക്കിയിട്ടുണ്ട്.ബാർ കോഴക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം ആഭ്യന്തരമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും അയച്ച കത്തും  ബാബുവുമായി ടെലിഫോണിലും മറ്റും ബന്ധപ്പെട്ടതിന്റെ രേഖകളും വിജിലൻസിന് നേരത്തെ ലഭിച്ചിരുന്നു. ബാബുവിന്റെ മറ്റൊരു ബിനാമിയെന്ന് അന്വേഷണ സംഘം കരുതുന്ന മോഹനനുമായി ബന്ധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്.