മലയാളത്തിന്‍റെ ബാഹുബലി ആകുവാന്‍ ; പുലിമുരുകന്‍റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ വീരം വരുന്നു
വമ്പന്‍ കളക്ഷനുമായി തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ എല്ലാ റെക്കോര്‍ഡുകളും തന്റെ പുതിയ ചിത്രമായ വീരം തകര്‍ക്കും എന്ന് സംവിധായകന്‍ ജയരാജ്. പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായി മാറും എന്നാണ് സിനിമാ ലോകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍.എന്നാല്‍ എന്നാല്‍ പുലിമുരുകനല്ല, നൂറ് കോടി ഏറ്റവും വേഗത്തില്‍ കടക്കുന്ന ആദ്യ മലയാള സിനിമ താന്‍ സംവിധാനം ചെയ്യുന്ന വീരം ആയിരിയ്ക്കുമെന്ന് ജയരാജ് പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് വീരം തിയേറ്ററുകളിലെത്തുന്നത്. 35 കോടി ചെലവിട്ട ചിത്രത്തിന്റെ ഗ്രാഫിക്‌സിന് മാത്രം ചെലവഴിച്ചത് 20 കോടി രൂപയാണ്. അതുപോലെ മലയാളത്തില്‍ ഏറ്റവും ആദ്യം നൂറ് കോടി കടക്കുന്ന സിനിമ വീരം ആയിരിയ്ക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങളുടെ സ്വപ്‌നം സഫലമാകും എന്ന് നൂറ് ശതമാനും വിശ്വസിയ്ക്കുന്നു. അതുപോലെ പുലിമുരുകന്റെ വിജയത്തിന് കാരണം സാങ്കേതിക മികവാണെന്നും മുഴുവന്‍ മാര്‍ക്കും മോഹന്‍ലാലിനു നല്‍കുന്നത് ശരിയല്ല എന്നും ജയരാജ് പറഞ്ഞു. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് പുലിമുരുകന്‍ ഇത്രയും ആളുകള്‍ കാണുന്നു? ആ സിനിമയ്‌ക്കൊരു പ്രത്യേകതയുണ്ട്, അത് അതിന്റെ സാങ്കേതികതയാണ്. ടെക്‌നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയത്തിന് കാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ച കൊണ്ട് പത്ത് കോടി നേടിയത്- ജയരാജ് പറഞ്ഞു. ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ അനുരൂപമായ വീരത്തില്‍ ബോളിവുഡിലെ കുനാല്‍ കപൂറാണ് നായകനായി എത്തുന്നത്. ഹോളിവുഡിലെ പ്രശസ്തനായ അലന്‍ പോപ്പിള്‍ട്ടണാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിയ്ക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും ഇഗ്ലീഷിലും റിലീസ് ചെയ്യുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.