പാക് വെടിവെപ്പില്‍ എട്ടുവയസുള്ള ബാലന്‍ കൊല്ലപ്പെട്ടു

page1-214-3 ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത് എട്ടുവയസുള്ള ബാലനും. ഇന്ന് പുലര്‍ച്ചെ ആര്‍ എസ് പുര സെക്ടറില്‍ നടന്ന പാക് വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാനും മരിച്ചിരുന്നു.അതിനു പിന്നാലെയാണ് നാട്ടുകാരനായ കുഞ്ഞിനും ജീവന്‍ നഷ്ടമായിരിക്കുന്നത്. കനചക്ക് സെക്ടറിലാണ് സംഭവം. വെടിവെപ്പില്‍  മനുഷ്യർക്ക് പുറമെ നിരവധി വളർത്ത് മൃഗങ്ങളും  കൊല്ലപ്പെട്ടിട്ടുണ്ട്.  30 മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും 100 എണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി തുടങ്ങിയ പാക് വെടിവെപ്പ് ഇന്നും തുടരുകയാണ്.  ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്.