ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ഫ്ലുവന്‍സാ വൈറസ് വ്യാപിക്കുന്നു

2015_prot_influen ഇന്ഫ്ലുവന്‍സാ വൈറസ് ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. കുറഞ്ഞദിവസത്തിനുള്ളില്‍ അനേകം പേര്‍ക്കാണ് ഈ വൈറസ് ബാധിച്ചത്.അതുമല്ല രോഗം ബാധിച്ച് ചികിത്സയ്‌ക്കെത്തുന്ന 15 ശതമാനം പേരും ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമേഖലയുള്ളവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ യുഎഇ നിവാസികളോട് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. തുമ്മല്‍, ചുമ തുടങ്ങിയ ഉണ്ടാകുമ്പോള്‍ വായ മൂടിവയ്ക്കുക, ഈ സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും ആറടിയെങ്കിലും അകലം പാലിക്കുക എന്നീ കാര്യങ്ങളിലും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുക, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, സ്വിമ്മിങ്ങ് പൂള്‍, പബുകള്‍ തുടങ്ങി ജനങ്ങള്‍ ധാരാളമെത്തുന്ന പൊതുസ്ഥലങ്ങളില്‍ പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.