തെരുവ് നായയെ ബലാല്‍സംഗം ചെയ്തു കൊന്ന യുവാവ് അറസ്റ്റില്‍
ഹൈദരാബാദിലാണ് സംഭവം. അസ്ലം ഖാന്‍ എന്ന 22 കാരനാണ് പോലീസ് പിടിയിലായത്. തെരുവില്‍ കഴിഞ്ഞിരുന്ന പട്ടിയെയാണ് ഇയാള്‍ ബലാല്‍സംഗം ചെയ്തു കൊന്നത് . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഡല്‍ഹി സ്വദേശിയായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജോലി തേടി ഹൈദരാബാദിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് അയല്‍വാസികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. അയല്‍വീടുകളിലായി കഴിഞ്ഞിരുന്ന തെരുവുനായയാണ് യുവാവിന്റെ അതിക്രമത്തെ തുടര്‍ന്ന് ചത്തത്. എന്നാല്‍ ഇയാള്‍ക്ക് മാനസിക വൈകൃതങ്ങളൊന്നുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് അസ്ലമിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.