പി. സി. ജോർജ്ജ് ബ്രിട്ടീഷ് പാർലമെന്റിലേക്ക്

14872408_11392 യു കെ സന്ദർശനത്തിന്‍റെ ഭാഗമായി പൂഞ്ഞാർ എം. എൽ. എ. പി. സി. ജോർജ്ജ് സെപ്റ്റംബർ 27ന് ബ്രിട്ടീഷ് പാർലമെന്റിൽ ഔദ്യോഗിക സന്ദർശനം നടത്തും. സെപ്റ്റംബർ 22 മുതൽ 29 വരെ 10 വേദികളിലായാണ് പി. സി. ജോർജ്ജ് യു കെ മലയാളികളെ അഭിസംബോധന ചെയ്യുന്നത്. ഇന്നത്തോടുകൂടി ലണ്ടൻ, ലിവർപൂൾ, മാഞ്ചസ്റ്റർ, ഷെഫീൽഡ്, ന്യൂകാസിൽ എന്നീ സ്ഥലങ്ങളിലെ സന്ദർശനം പൂർത്തിയാകും.
മലയാളി അസോസിയേഷൻ പരിപാടികളിലും, ജനപക്ഷ പരിപാടികളിലുമായി വിവിധ വേദികളിൽ തുറന്ന സദസ്സിൽ നടന്ന ചർച്ചകളിലും സംവാദങ്ങളിലുമായി ഉന്നയിക്കപ്പെട്ട മലയാളി സമൂഹത്തിന്റെ വിഷയങ്ങളിൽ ഇടപെടുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ഇമിഗ്രേഷൻ, വിസാ, തുടങ്ങിയ വിഷയങ്ങളിൽ മലയാളികൾ നേരിടുന്ന പ്രശനങ്ങൾ ഇന്ത്യൻ ഹൈ കമ്മീഷനുമായി ചേർന്ന് പാർലമെൻറ് സന്ദർശനത്തിൽ അവതരിപ്പിക്കുക.
പി. സി. ജോർജ്ജ് നേതൃത്വം നൽകുന്ന ജനപക്ഷത്തിന്റെ പ്രഖ്യാപനം നടക്കുന്നതിനുമുന്നേയുള്ള ഈ യു കെ സന്ദർശനം രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സെപ്റ്റംബർ 22ന് ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങിയ പി. സി. 30ന് നാട്ടിലേക്ക് തിരിക്കുന്നത് വരെ ഒരു ദിവസം പോലും മാറ്റി വെക്കാതെ എല്ലാ ദിവസവും പരിപാടികളിൽ പങ്കെടുക്കുന്നതും, രാഷ്ട്രീയ ചർച്ചക്ക് വേദി ഒരുക്കുന്നതും പുതിയ പാർട്ടീരൂപീകരണത്തിന്റെ മുന്നോടിയായി വിലയിരുത്തപ്പെടുകയാണ്.
കേരളത്തിൽ നിന്ന് ഒരു രാഷ്ട്രീയ നേതാവിന് യു. കെ മലയാളി സമൂഹത്തിനിടയിൽ യിൽ ഇത്രെയേറെ പൊതു വേദികൾ ലഭിക്കുന്നത് ഇത് ആദ്യമാണ്. മുന്നണികൾ ഇല്ലാതെയുള്ള പൂഞ്ഞാറിലെ വിജയം നൽകിയ താരപരിവേഷം ജനപക്ഷ ചിന്തക്കനുകൂലമാക്കാൻ പൂഞ്ഞാർ പുലി ഉപയോഗപ്പെടുത്തുകയാണ്