ഇന്ധനക്ഷാമം ; സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പൂട്ടുന്നു

petrol- strikeകൊച്ചി : ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തി വരുന്ന നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി.  സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മിക്ക പമ്പുകളും ഇന്ധനം ലഭിക്കാത്തതിനാല്‍ അടഞ്ഞ് കിടക്കുകയാണ്. കണ്ണൂരിലെ മഴുവന്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളും അടച്ചു. പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഐഒസിയിലെ ട്രക്ക് ഉടമകളും തൊഴിലാളികളും ‍ഡീലര്‍മാരും സമരം നടത്തുന്നത്. കൊച്ചി ഇരുമ്പനം പ്ലാന്റിലെയും ,കോഴിക്കോട് ഫറൂക്ക് പ്ളാന്‍റിലെയും  തൊഴിലാളികളാണ് പണിമുടക്കുന്നത്.സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളും പൂട്ടി. ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടര്‍ നടപടികള്‍ പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്. കമ്പനി കൊണ്ടുവന്ന പുതിയ ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. കമ്പനി അധികൃതര്‍ സമവായത്തിന് തയ്യാറാകാത്തതിനെ തുടർന്ന് പ്രശ്ന പരിഹാരം നീണ്ടുപോകുകയാണ്.അതേസമയം  ഗതാഗതമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ബിപിസിഎല്ലിലേക്കും  എച്ച്പിസിഎല്ലിലേക്കും സമരം വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. അതിനിടെ, തൊഴിലാളികളുടെ ചില ആവശ്യങ്ങള്‍   ഐഒസി അധികൃതര്‍ അംഗകരിക്കാന്‍ തയ്യാറായി. എന്നാല്‍., ഇന്ധന നീക്കവുമായി ബന്ധപ്പെട്ട നിരക്ക് കൂട്ടാനാണ് ടാങ്കര്‍ ഉടമകളുടെ ശ്രമമെന്നാണ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നു.