വി എസ് അച്യുതാനന്ദനെ പരിഹസിച്ച് കെ എം മാണി

vs-manibതിരുവനന്തപുരം : നന്ദിയും  ഉപകാരസ്മരണയും മനുഷ്യന് ഉണ്ടാവുന്നത് നല്ലതാണെന്നും വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിനെ വി.എസ് അച്യുതാനന്ദന്‍ പുകഴ്ത്തുന്നത് മകന്‍ അരുണ്‍കുമാറിന്റെ കേസ് എഴുതിത്തള്ളിയത് കൊണ്ടാണെന്നും  കെ.എം മാണി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നപ്പോള്‍ അരുണ്‍കുമാര്‍ ഒരു ഡസനിലധികം വിദേശ യാത്രകള്‍ നടത്തിയെന്ന ആക്ഷേപമായിരുന്നു  വിജിലന്‍സ് അന്വേഷിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പരിധിയില്‍പ്പെടുത്തിയായിരുന്നു അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ അഴിമതി വിരുദ്ധനാണെന്നും സത്യസന്ധനുമാണെന്ന് കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം അനധികൃത സ്വത്തു  സമ്പാദനകേസില്‍ നിന്ന് അരുണ്‍കുമാറിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കുകയും ചെയ്തു .   സുഹൃത്തുക്കള്‍ നല്‍കിയ പണം കൊണ്ടാണ് വിദേശയാത്രകള്‍ നടത്തിയതെന്ന  വിശദീകരണത്തില്‍ തൃപ്തരായ വിജിലന്‍സ്  അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.