മലയാളിവിഷന്‍ എഫക്ക്റ്റ് ; പ്രസൂണിനു വാഹനത്തിന്‍റെ രേഖകള്‍ ലഭിച്ചു

1e76ff43-28e2-450 കോട്ടയം : കോട്ടയം ആര്‍ ടി ഓ ഓഫീസില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അവസാനം വിജയം.  വാഹനത്തിന്റെ രേഖകള്‍ ആര്‍ ടി ഓ പ്രസൂണിനെ നേരിട്ട് വിളിച്ചുവരുത്തി നല്‍കുകയായിരുന്നു. ക്ഷീരവികസന കോര്‍പ്പറേഷനിലെ ജീവനക്കാരനായ പ്രസൂണിന്റെ അനുഭവം മലയാളീ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത‍ പരന്നതോടെ ധാരാളം പേര്‍ ഇദ്ദേഹത്തെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വരികയും.വാര്‍ത്ത‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ ടി ഓ സംഭവത്തില്‍ ഇടപെടുകയും തുടര്‍ന്ന്‍ ആര്‍ ടി ഓ തന്നെ നേരില്‍ പ്രസൂണിനു വാഹനത്തിന്റെ രേഖകള്‍ നല്‍കുകയായിരുന്നു. തന്റെ ബുള്ളറ്റ് ബൈക്കിന്റെ രേഖകള്‍ പുതുക്കുന്നതിന് വേണ്ടിയാണ് പ്രസൂണ്‍ കഴിഞ്ഞ രണ്ടു മാസമായി കോട്ടയം ആര്‍ ടി ഓ ഓഫീസില്‍ കയറി ഇറങ്ങിയിരുന്നത്.എന്നാല്‍ ചില ഉദ്യോഗസ്ഥരും എജന്റ്മാരും കൂടി കൈക്കൂലി ലഭിക്കുവാന്‍ വേണ്ടി ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു ഇദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു വരികയായിരുന്നു.തുടര്‍ന്നാണ്‌ തന്റെ അനുഭവങ്ങള്‍ ലോകത്തിനു മുന്നില്‍ അറിയിക്കുവാന്‍ പ്രസൂണ്‍ തുനിഞ്ഞത്.