റെയില്‍വേയുടെ ഫ്രീ വൈ ഫൈ ; യാത്രക്കാര്‍ മുഴുവന്‍ കയറുന്നത് അശ്ലീല സൈറ്റുകളില്‍, അവസാനം

free-wifi-1യാത്രക്കാര്‍ക്ക് സൌജന്യമായി വൈ ഫൈ കണക്ഷന്‍ നല്‍കിയ റെയില്‍വേക്ക് അവസാനം ഈ സൌജന്യം തലവേദനയായി. സൌജന്യമായി ലഭിക്കുന്ന ഈ സംവിധാനം യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് അശ്ലീല സൈറ്റുകളില്‍ കയറാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. പട്ന സ്റ്റേഷന്‍ അധികൃതരാണ് ഇത്തരത്തില്‍ ഒരു തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. സൗജന്യ വൈഫൈ ലഭ്യമാകുന്ന ഹാജിപുര്‍, മുഗള്‍സറായി എന്നീ സ്റ്റേഷനുകളില്‍ പൂര്‍ണമായും അശ്ലീല സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ബിഹാറില്‍ ആദ്യമായി സൗജന്യ വൈഫൈ നല്‍കിയ സ്‌റ്റേഷനാണ് പട്‌ന. അതുപോലെ റെയില്‍ടെല്‍ സൗജന്യ വൈഫൈ സേവനം നല്‍കിയ സ്‌റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിച്ചതും പട്‌ന സ്‌റ്റേഷനാണ്. രാജധാനി, ശതാബ്ദി പോലുള്ള പ്രധാന തീവണ്ടികളില്‍ സൗജന്യ വൈ-ഫൈ നല്‍കാനും ആലോചനയുണ്ടായിരുന്നു. എന്നാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നടപടി പുനപരിശോധിക്കാനാണ് റെയില്‍വേയുടെ തീരുമാനം.