തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റും 1260 കാറുകളും ദീപാവലി ബോണസ് നല്‍കി ഒരു മുതലാളി
തൊഴിലാളികളെ പിഴിഞ്ഞ് പണക്കാരനാകുന്ന മുതലാളിമാരെ പറ്റി മാത്രമേ നാം ഇതുവരെ കേട്ടിട്ടുള്ളു. എന്നാല്‍ ഒരു തൊഴില്‍ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നില്‍ തൊഴിലാളികളും മുഖ്യഘടകമാണ് എന്ന് അറിയാവുന്ന മുതലാളിമാരും നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതാണ് സത്യം. അത്തരത്തിലുള്ള ഒരു മുതലാളിയുടെ വാര്‍ത്തയാണ് ഇവിടെ. ഗുജറാത്തിലെ രത്ന വ്യാപാരി സാവ്ജി ധൊലാക്കിയയാണ് ആ മുതലാളി. 51 കോടിമുടക്കി 400 ഫ്‌ളാറ്റുകളും 1260 കാറുകളുമാണ് ധൊലാക്കിയയുടെ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് ഇത്തവണത്തെ ദീപാവലി ബോണസായി ജീവനക്കാർക്ക് നൽകിയത്. ജീവിതം പഠിക്കാനായി മൂന്ന് ജോഡി വസ്ത്രവും 7000 രൂപയും മാത്രം നല്‍കി മകനെ കേരളത്തിലേക്ക് പറഞ്ഞയച്ച് വാർത്തകളിലിടം പിടിച്ച വ്യക്തിയാണ് അദ്ദേഹം. 2011 മുതലാണ് ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകുന്ന പതിവ് തുടങ്ങിയത്. കഴിഞ്ഞ ദീപാവലിക്ക് 491 കാറുകളും 200 ഫ്‌ളാറ്റുകളുമായിരുന്നു ധോലാക്കിയുടെ ദീപാവലി സമ്മാനം.