അന്ന്യന്റെ ഹോളിവുഡ് രൂപവുമായി മനോജ് നൈറ്റ് ശ്യാമളന്‍ (വീഡിയോ)
ഹോളിവുഡിലെ മലയാള സാന്നിധ്യമാണ് മനോജ് നൈറ്റ് ശ്യാമളന്‍. സിക്സ്ത് സെന്‍സ് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ മനോജ് തുടര്‍ന്ന്‍ സൈന്‍സ്, ലാസ്റ്റ് എയര്‍ ബെന്‍ഡര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തന്റെ പുതിയ ചിത്രവുമായി വീണ്ടും എത്തിയിരിക്കുകയാണ്. സ്പ്ളിറ്റ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ആയി. അന്ന്യന്‍ എന്ന ശങ്കര്‍ ചിത്രത്തിലൂടെ നമുക്ക് പരിചിതമായ മള്‍ട്ടിപ്പല്‍ പേര്‍സനാലിറ്റി ഡിസോഡര്‍ രോഗമുള്ള ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്ന ഒരാളായും, പെണ്ണായും ഒരു ഒന്‍പതുവയസുകാരനായും നായകന്‍ ഈ ചിത്രത്തില്‍ എത്തുന്നു. എക്സ് മെന്‍ ചിത്രങ്ങളിലൂടെ പരിചിതനായ ജെയിംസ് മക്കൊവിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കഴിഞ്ഞ ചിത്രങ്ങളില്‍ വന്ന ക്ഷീണം ഈ ചിത്രം കൊണ്ട് മാറ്റുവാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് ശ്യാമളന്‍. ശ്യാമളന്റെ അവസാന ചിത്രങ്ങളില്‍ പലതും പരക്കെ മോശം അഭിപ്രായമാണ് നേടിയിരുന്നത്.