ആര്‍ക്കും വേണ്ട ; കൂടാതെ നഷ്ടവും ടാറ്റ നാനോയ്ക്ക് ടാറ്റ പറയുന്നു
മുംബൈ : ലോകത്തിലെ എറ്റവും വില കുറഞ്ഞ കാറെന്ന പേരില്‍ വിപണിയില്‍ എത്തിയ ടാറ്റ നാനോയ്ക്ക് ടാറ്റ പറയുവാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഇങ്ങനെ പോയാല്‍ വാഹനത്തിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ നിർത്തേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. വാങ്ങാനാളില്ലാത്തതാണ് ഇപ്പോള്‍ നാനോയുടെ പ്രതിസന്ധിക്ക് കാരണം. സാധാരണക്കാരന്റെ വാഹനം എന്ന പേരില്‍ വിപണിയില്‍ എത്തിയ നാനോ എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ വാഹനത്തിന്റെ വില കൂട്ടുകയായിരുന്നു. അതെതുടര്‍ന്ന്‍ വാഹനത്തിന്റെ വില്പന ഇടിഞ്ഞിരുന്നു. 2008ൽ പുറത്തിറങ്ങിയ നാനോയുടെ വെറും 600 യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രതിമാസം വിറ്റുപോകുന്നത്. കഴിഞ്ഞമാസം 2300 യൂണിറ്റുകൾ വിറ്റുപോയിരുന്ന സ്ഥാനത്താണിത്. നാേനായുടെ 21,012 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം ടാറ്റ വിറ്റത്. എന്നാൽ പുതുതായിറങ്ങിയ റെനോ ക്വിഡിെൻറ 40000ത്തോളം യുണിറ്റികൾ ഇൗ കാലയളവിൽ വിറ്റു. മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പനയിലും വൻ വർധനവ് രേഖപ്പെടുത്തി. ഈ വാഹനങ്ങളുടെ മുന്നേറ്റത്തിലാണ് നാനോയ്ക്ക് അടിപതറിയത് എന്ന് വ്യക്തം. അതുപോലെ 1000 കോടിയോളം രൂപയുടെ നഷ്ടം നാനോ മൂലം ടാറ്റക്കുണ്ടായെന്നാണ് സൈറിസ് മിസ്ട്രി പുറത്താക്കലിന് ശേഷം പറഞ്ഞത്. ടാറ്റ നാനോയെ കുറിച്ചുള്ള സൈറിസ് മിസ്ട്രിയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് വിദ്ഗധരുടെ അഭിപ്രായം.