സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്‍റെ മകളുടെതല്ല എന്ന്‍ ഹരിശ്രീ അശോകന്‍

 arisree-ashokan-01സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിനും ആക്രമണത്തിനും ഇരയായവരില്‍ മലയാള സിനിമതാരം ഹരിശ്രീ അശോകനും. തന്‍റെ മകളുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്നും അത് തന്‍റെ മകളല്ല എന്നുമാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. ഹരിശ്രീ അശോകന്റെ മകളുടെ കല്യാണ ഫോട്ടോ എന്ന് പറഞ്ഞാണ് ഫോട്ടോ പ്രചരിയ്ക്കുന്നത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി തന്റെ മകളല്ല എന്ന് ഹരിശ്രീ അശോകന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ധേഹം സത്യാവസ്ഥ വെളിപ്പെടുത്തിയത്. തെളിവിനായി തന്‍റെ കുടുംബഫോട്ടോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ ബന്ധത്തിലുള്ള ഒരു കല്യാണത്തിന് പോയപ്പോള്‍ വധുവരന്മാര്‍ക്ക് ഒപ്പം എടുത്ത ഫോട്ടോയാണ് ആരോ ഹരിശ്രീ അശോകന്റെ മകളുടെ എന്ന പേരില്‍ പ്രചരിപ്പിച്ചത്.

wfwgc