വാടകയ്ക്ക് വീട് അന്വേഷിച്ചു വന്ന യുവതി കൂട്ടബലാത്സംഗത്തിനു ഇരയായി
മുംബൈയില്‍ അന്ധേരിക്കടുത്ത് ഭര്‍ത്താവുമൊത്ത് വാടക വീട് നോക്കാനെത്തിയ യുവതിയെയാണ് ഒരു സംഘമാളുകള്‍ കൂട്ട ബലാല്‍സംഗം ചെയ്തത്. ഭര്‍ത്താവുമൊത്ത് അംബോലിയിലെ ചേരിയില്‍ വാടക വീട് നോക്കാനെത്തിയ മുപ്പതുകാരിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമാണ് പ്രതികള്‍ യുവതിയെ ബലാല്‍സംഗം ചെയ്തത്. ഭര്‍ത്താവിനെ മൂന്ന് പ്രതികള്‍ മറ്റൊരുകാര്യത്തിന് പുറത്തേക്ക് കൊണ്ടുപോയി വീടിനു പുറത്തു കെട്ടിയിട്ടു. മറ്റ് നാലു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഉടന്‍തന്നെ ചൊവ്വാഴ്ചയാണ് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി മുംബൈ പൊലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.