ഫ്ലാറ്റ് തട്ടിപ്പില്‍ തിരുവനതപുരം സ്വദേശികളായ യുവ താരദമ്പതികള്‍ ഒളിവില്‍

maxresdefaultytതിരുവനന്തപുരം : മുന്‍സിനിമാ താരമായ ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും യുവനടനുമായ ജോണ്‍ സാംസനുമാണ് ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയത്. സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് എന്ന പേരിലുള്ള സ്ഥാപനത്തിന്‍റെ  മാനേജിങ് ഡയറക്ടറാണ് ധന്യയുടെ ഭര്‍ത്താവ് ജോണ്‍. ജോണിന്റെ പിതാവ്  ജേക്കബ് സാംസണ്‍. ഇദ്ദേഹമാണ് സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ ചെയര്‍മാന്‍. ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി ഉപഭോക്താക്കളെ പറ്റിച്ചു എന്നാണ് പരാതി. അമ്പതോളം ഉപഭോക്താക്കളില്‍ നിന്നായി കോടിക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. പല പോലീസ് സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ല്‍ ആണ് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ അഡ്വാന്‍സ് കൈപ്പറ്റിയത്. 2014 ല്‍ ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അത് പൂര്‍ത്തിയാക്കി നല്‍കാന്‍ കഴിഞ്ഞില്ല. സെയില്‍സ് വിഭാഗത്തിന്റെമേല്‍നോട്ടം നിര്‍വ്വഹിച്ചിരുന്നത് ധന്യ ആണെന്നും പറയപ്പെടുന്നു. ഇരുവരുടെയും താരമൂല്യം ഉപയോഗിച്ചാണ്‌ കമ്പനി ബിസിനസ് പിടിച്ചത്. ജേക്കബ് സാംസണെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.   ധന്യയും  ഭര്‍ത്താവും  ഇപ്പോള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക് സുപരിചിതനാണ് ജോണ്‍.കൂടാതെ ചില മലയാള സിനിമകളിലും ജോണ്‍ അഭിനയിച്ചിട്ടുണ്ട്.