ഗ്ലാമറസാകുവാന്‍ പറഞ്ഞ സംവിധായകന് നയന്‍സ് കൊടുത്ത മറുപടി

birthday-nayant സൌത്ത് ഇന്ത്യയിലെ നായികമാരില്‍ ഒന്നാമതാണ് നയന്‍താരയുടെ സ്ഥാനം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി സജീവസാന്നിധ്യമാണ് നയന്‍സ് ഇപ്പോള്‍.അതും മുന്‍നിര നായകന്മാരുടെ ചിത്രങ്ങളില്‍ മാത്രമാണ് നയന്‍സ് ഇപ്പോള്‍ അഭിനിയിക്കുന്നതും അല്ലെങ്കില്‍ നായികാ പ്രാധാന്യമുള്ള വേഷമായിരിക്കണം. എന്നാലും നയന്‍സിന്‍റെ ഡേറ്റു കിട്ടാന്‍ നിര്‍മ്മാതാക്കളുടെ ക്യൂ ആണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നയന്‍സ് പല ഡിമാന്റുകളും വെച്ചുതുടങ്ങി. അതൊക്കെ അംഗീകരിച്ചാലേ ഇനി നയന്‍സിന്‍റെ സമ്മതം കിട്ടു. പഴയത് പോലെ ഗ്ലാമര്‍ കാണിക്കാന്‍ വയ്യ എന്നാണു നയന്‍സ് ഇപ്പോള്‍ സംവിധായകരോട് പറയുന്നത്. അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി. ശരീരം പ്രദര്‍ശിപ്പിക്കാന്‍ താനില്ലെന്നാണ് നയന്‍താര പറയുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകന്റെയും നിര്‍മാതാവിന്റെയും മുമ്പില്‍ വച്ചാണ് നയന്‍സ് ഈ വെല്ലുവിളി നടത്തിയതെന്നാണ് വിവരം. അവസാനമായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തില്‍ നയന്‍സ് ഗ്ലാമര്‍ വേഷത്തില്‍ എത്തിയിരുന്നു അതുകണ്ടിട്ടാണ് തന്റെ ചിത്രത്തിലും അത്തരത്തില്‍ മേനി പ്രദര്‍ശനം വേണം എന്ന ആവശ്യവുമായി സംവിധായകന്‍ നയന്‍സിനെ സമീപിച്ചത്. എന്നാല്‍ മറുപടി കേട്ട സംവിധായകനും നിര്‍മ്മാതാവും ഞെട്ടി എന്നതാണ് സത്യം.എന്നിരുന്നാലും നയന്‍താരയുടെ കോള്‍ഷീറ്റ് ഉപേക്ഷിക്കാനും സംവിധായകനും നിര്‍മാതാവിനും കഴിയില്ല. അതുക്കൊണ്ട് തന്നെ നയന്‍താരയുടെ നിബന്ധനയ്ക്ക് സംവിധായകനും നിര്‍മാതാവിനും വഴങ്ങേണ്ടി വന്നുവെന്നാണ് അറിയുന്നത്. അതേസമയം തമിഴിലെ ഒരു യുവസംവിധായകനും നയന്‍സും തമ്മില്‍ പ്രണയമാണ് എന്നും ഇരുവരും ഉടന്‍ തന്നെ വിവാഹിതര്‍ ആകുമെന്നും വാര്‍ത്തകള്‍ ഉണ്ട്.അതിനാലാകാം ഗ്ലാമര്‍ വേഷങ്ങള്‍ക്ക് നയന്‍സ് നോ പറയുന്നത് എന്നാണു ചില തമിഴ് സിനിമാ വാരികകള്‍ കണ്ടെത്തിയിരിക്കുന്നത്.