കാശ്മീരില്‍ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു

 ir-ptiശ്രീനഗർ : കശ്മീരിൽ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു. സൗത്ത് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്നാലു ആയുധാരികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും ദോബ്ജാൻ ഗ്രാമം വളയുകയായിരുന്നു. ഭീകരർ ഒളിച്ചിരുന്നതെന്ന് കരുതുന്ന വീട്ടിലേക്ക് കയറിയ സൈനികർക്കുനേരെ ആയുധാരികൾ വെടിവെപ്പ് നടത്തുകയായിരുന്നു. രിച്ച് സൈനികർ നടത്തിയ വെടിവെപ്പിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടതെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.