പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ ; ചോര്‍ന്നത് ഗള്‍ഫില്‍ നിന്ന് എന്ന് സംശയം

puli-murugമലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാകുവാന്‍ കുതിക്കുന്ന മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍ സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തതിനു പിറകെയാണ് ഇന്റര്‍നെറ്റിലും എത്തിയത്.അതുകൊണ്ടുതന്നെ അവിടെ നിന്നാകാം ചിത്രം ചോര്‍ന്നത് എന്ന് സംശയിക്കുന്നു. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്സൈറ്റുകളിലാണ് കഴിഞ്ഞദിവസം രാത്രിയോടെ സിനിമ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് സൈബർ ഡോം ഇടപെട്ട് സിനിമയുടെ ഡൗൺലോഡിങ് തടഞ്ഞു. വ്യാജ പതപ്പിറങ്ങിയതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ പോലീസിന്റെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്.