തിരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതി നടത്തുമെന്ന് ഐ സി എസ്

 onald-trump-hilar വാഷിംഗ്ടണ്‍ : അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവരെ കൂട്ടക്കുരുതി നടത്തുമെന്ന് ഭീകരസംഘടനയായ ഐ സി എസ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്ക ആക്രമിക്കുമെന്ന് ഐസിസ് ആഹ്വാനം ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജിനിയ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിലസം നവംബര്‍ ഏഴിന് അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. റിപ്പബ്ലിക്ക് പാര്‍ട്ടിയാണെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടി ആണെങ്കിലും ഇരുപാര്‍ട്ടികളുടേയും നയത്തില്‍ വ്യത്യാസമില്ലെന്നും അവരുടെ നയങ്ങള്‍ മുസ്ലിം വിരുദ്ധമാണെന്നും ഐസിസ് അവകാശപ്പെടുന്നു. അതിനാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഐസിസ് ആവശ്യപ്പെടുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ട്രംപും ഹിലരിയും ഇസ്ലാം വിരുദ്ധരാണെന്നും അതിനാല്‍ അവര്‍ക്ക് വേണ്ടി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കണമെന്നുമാണ് ആഹ്വാനം. ഐ.എസ്. നിയന്ത്രണത്തിലുള്ള അല്‍ ഹയാത്ത് മീഡിയ സെന്ററിന്റെ ലേഖനം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ‘ദ മുര്‍ത്താദ് വോട്ട്’ എന്ന തലക്കെട്ടോടു കൂടിയ ഏഴു പേജ് നീളമുള്ള മാനിഫെസ്റ്റോയില്‍ നിങ്ങളെ കശാപ്പു ചെയ്യാനും നിങ്ങളുടെ ബാലറ്റ് പെട്ടികള്‍ ദൂരെയെറിയുവാനുമായി ഭീകരര്‍ എത്തുമെന്ന് പ്രഖ്യാപിക്കുന്നു.