സ്വയംഭോഗത്തിനെതിരെ ക്രിസ്ത്യന്‍ അമ്മമാരുടെ ഫേസ്ബുക്ക് പേജ്

setdtഎന്തിനും ഏതിനും പേജും ഗ്രൂപ്പുകളും ഉള്ള ഒരു മീഡിയയയാണ്‌ ഫേസ്ബുക്ക്. വ്യക്തികളുടെ പേരിലും, സംഘടനകളുടെ പേരിലും അമ്പലങ്ങള്‍ , പള്ളികള്‍ എന്തിനു ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പാപമാണ് എന്ന് പറഞ്ഞു നടക്കുന്ന മതങ്ങളുടെ പണ്ഡിതന്മാരുടെ പേരില്‍ പോലും ഇപ്പോള്‍ പേജുകള്‍ നിലവിലുണ്ട്. അതേസമയം വാര്‍ത്തയുടെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫേസ്ബുക്ക് പേജിനെ പറ്റി ആര്‍ക്കും വലിയ അറിവ് കാണില്ല. സ്വയംഭോഗത്തിനു എതിരെ ക്രിസ്ത്യന്‍ അമ്മമാര്‍ എന്ന പേജ് ആദ്യം കണ്ടാല്‍ ക്രിസ്ത്യാനികളെ കളിയാക്കുവാന്‍ വേണ്ടി ആരോ ഉണ്ടാക്കിവെച്ച ട്രോള്‍ പേജ് ആണ് എന്ന് തോന്നുമെങ്കിലും അകത്തു കയറി നോക്കുമ്പോള്‍ ആണ് ട്രോള്‍ അല്ല സംഭവം സത്യമാണ് എന്ന് മനസിലാവുക. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പോസ്റ്റുകള്‍ കൊണ്ട് സജീവമാണ് ഈ പേജ്. സ്വയംഭോഗം കുറ്റകരമാണ് എന്നും സ്വയംഭോഗിക്കുന്നവരെ കര്‍ത്താവ് വെറുക്കുന്നു എന്നും പേജിലെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പട്ടാളക്കാര്‍ ഇത്തരം പരിപാടികള്‍ ചെയ്യാറില്ല, നിങ്ങളുടെ കാമുകനോ കാമുകിയോ ഇത്തരത്തില്‍ സ്വഭാവം ഉള്ളവര്‍ ആണെങ്കില്‍ അവരെ വിവാഹം കഴിക്കരുത് എന്നും പേജ് യുവാക്കള്‍ക്ക് ഉപദേശം നല്‍കുന്നു.കൂടാതെ ഇങ്ങനെയുള്ളവര്‍ക്ക് നരകത്തിലാണ് സ്ഥാനം എന്നും അവരെ നഗരത്തിലെ തീചൂളയില്‍ ഇട്ട് വറുക്കുമെന്നും പേജ് പറയുന്നു. എഴുപതിനായിരത്തില്‍ കൂടുതല്‍ ലൈക്കുകള്‍ ഉള്ള പേജില്‍ സ്വയംഭോഗം കുറ്റകരമല്ല , ആരോഗ്യത്തിന് നല്ലതാണ് എന്നിങ്ങനെ പറയുന്നവര്‍ ചെകുത്താന്റെ സന്തതികള്‍ ആണ് എന്ന് ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ ഇത്തരം ചിന്തകളുമായി നടക്കുന്ന ഒരാള്‍ ആണെങ്കില്‍ കര്‍ത്താവില്‍ അഭയം പ്രാപിക്കുവാനും അവന്‍ നിങ്ങളെ മോചിപ്പിക്കുമെന്നും പേജ് ഉറപ്പ് തരുന്നു. സ്റ്റോപ്പ്‌ മാസ്റര്‍ബെഷന്‍ നവ്‌ എന്ന പേരില്‍ വെബ്സൈറ്റ് നടത്തുന്നവരാണ് ഈ ഫേസ്ബുക്ക് പേജിനും പിന്നില്‍. സത്യത്തില്‍ വിശ്വാസത്തിന്റെ പേരില്‍ പുതിയ തലമുറയെ വഴിതെറ്റിക്കാനും അവരുടെ മനസ്സില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറയ്ക്കുവാനും വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ മതങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഇങ്ങനെ പോയാല്‍ കല്യാണം കഴിഞ്ഞുള്ള ലൈംഗികബന്ധവും പ്രസവവും വരെ ദൈവങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നാണ് എന്ന് വരെ മതങ്ങള്‍ നിയമങ്ങള്‍ ഇറക്കുന്ന കാലം വിദൂരമായിരിക്കില്ല. അതൊക്കെ കണ്ണടച്ച് വിശ്വസിക്കുന്ന കുറച്ചു പേരെകൂടി കിട്ടിയാല്‍ ഭാവി ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നന്നായി വരും.

eyged