നവംബര്‍ 10 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തുന്നു

2000_2500,1000 നോട്ടുകള്‍ക്ക് ബദലായി പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ലഭ്യമായി തുടങ്ങും എന്ന് വിവരങ്ങള്‍. അതേസമയം ആയിരം രൂപയുടെ നോട്ടുകള്‍ ഇനി പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം കൈവശമുള്ള പണം ബാങ്കുകള്‍ക്ക് പുറമെ പോസ്‌റ്റോഫീസുകളിലും ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.എന്നാല്‍ ആഴ്ചയില്‍ 20,000 രൂപ മാത്രമാവും മാറ്റിയെടുക്കാനാവുക.

പണം മാറ്റിയെടുക്കാന്‍ ചെയ്യേണ്ടത് :
1. ബാങ്കുകളിൽ നിക്ഷേപിക്കാം
2. പോസ്റ്റ് ഓഫീസുകളിൽ നിന്നും മാറ്റി വാങ്ങാം.
3. ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാം.
4. ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം.
5. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം എങ്കിലും അതിന്‍റെ കൃത്യമായ റെക്കോഡ് അവര്‍ സൂക്ഷിക്കണം.
6. ആശുപത്രികളില്‍ 1000,500 നോട്ടുകള്‍ ഉപയോഗിക്കാം.