ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന് ഭയത്തില്‍ ഒബാമ

c326a845a60fc വാഷിംഗ്‌ടണ്‍ : രാജ്യത്തിന്‍റെ ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന ഭയത്തില്‍ സ്ഥാനമൊഴിയുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമ. ഏറ്റവും വിശ്വസ്തരായ ഉപദേശകര്‍ പോലും ട്രംപിന് അനുകൂലമായി ട്വീറ്റ് ചെയ്യാന്‍ മടിക്കുമ്പോള്‍ എങ്ങിനെയാണ് അമേരിക്കയുടെ ആണവ രഹസ്യം  അദ്ദേഹത്തെ ഏല്‍പിക്കുകയെന്ന്  ഒബാമ ചോദിക്കുന്നു. അമേരിക്കയുടെ ഭരണഘടനയോട് ബഹുമാനമില്ലാത്ത ഒരാള്‍ക്ക് നിങ്ങള്‍ വോട്ടു ചെയ്യില്ലെന്ന്  എനിക്ക് ഉറപ്പുണ്ടെന്നും ഒബാമ വ്യക്തമാക്കി.   ഫിലഡല്‍ഫിയയില്‍ നടന്ന ഹിലരിയുടെ അവസാനവട്ട പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. വൈകാരിക സ്ഥിരതയില്ലാത്ത ഒരാള്‍ സര്‍വ്വ സൈന്യാധിപനായിരിക്കാന്‍ അയോഗ്യനാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് വിഭാഗീയതയും ഐക്യവും തമ്മിലുള്ള പോരാട്ടമാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയുള്ള സമ്പദ് വ്യവസ്ഥയും സമൂഹത്തിലെ വരേണ്യവര്‍ഗത്തിലുള്ളവര്‍ക്കുള്ള സമ്പദ് വ്യവസ്ഥയും തമ്മിലെ പോരാട്ടമാണിതന്നും അവര്‍ വ്യക്തമാക്കി.