വെള്ളിയാഴ്ച മുതല്‍ എ ടി എമ്മില്‍ നിന്നും പുതിയ നോട്ടുകള്‍ ലഭിക്കും
ന്യൂഡല്‍ഹി : പുതിയ 500,2000 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ ടി എമ്മുകളില്‍ നിന്നും ലഭ്യമാകും എന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ അറിയിച്ചു. രണ്ടു ദിവസം ഇടപാടുകള്‍ നിര്‍ത്തിവെച്ച ശേഷം ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതും വെള്ളിയാഴ്ചയാണ്. നോട്ടുകള്‍ പിന്‍വലിക്കുന്നതിനോട് അനുബന്ധിച്ചാണ് ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.