കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം ; പ്രമുഖ നഗരങ്ങളില്‍ വ്യാപക റെയ്ഡ്
ന്യൂഡൽഹി : 500,1000 നോട്ട് നിരോധനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് പണം പൂഴ്ത്തി വെച്ചവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു.ഇതിനെ തുടര്‍ന്ന്‍ രാജ്യത്തെ പ്രമുഖ വ്യാപകമായ റെയ്ഡ് നടത്തിവരുന്നു. ഡൽഹി, മുംബൈ ഉൾപ്പെടെ നാലു നഗരങ്ങളിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തുന്നത്. വൻതോതിൽ കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ്. ലുധിയാന, ചണ്ഡീഗഢ് എന്നിവയാണ് റെയ്ഡ് നടക്കുന്ന മറ്റ് നഗരങ്ങൾ. സ്വർണക്കടക്കാർ, പലിശക്കാർ, ഹവാലക്കാർ എന്നിവരുടെ വീടുകളാണ് പ്രധാനമായും റെയ്ഡിന് തെരഞെടുത്തിരിക്കുന്നത്. നോട്ട് നിരോധനം നിലവില്‍ വന്നതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരോധിച്ച നോട്ടുകള്‍ ഇവര്‍ ‘ഡിസ്‌കൗണ്ട്’ റേറ്റില്‍ മാറ്റി നല്‍കുന്നുവെന്നാണ് ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്.ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്. അസാധുവാക്കിയ മുന്തിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഡിസംബര്‍ 30നുള്ളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുടെ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം പിഴ ഈടാക്കുകയും ചെയ്യും.