കള്ളപ്പണം ; ബാഹുബലി നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

image-1vകള്ളപ്പണം ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന അറിവിനെതുടര്‍ന്ന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍വ്വകാല ഹിറ്റ് ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. ബാഹുബലി നിര്‍മാതാക്കളായ ശോബു യര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവരുടെ ഹൈദരാബാദിലെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.  ഇവര്‍ അറുപത് കോടിയുടെ 1000ത്തിന്റെയും 500ന്റെയും പഴയ നോട്ടുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ലോകമൊട്ടാകെ 650 കോടിയിലേറെ രൂപയാണ് ബാഹുബലി നേടിയത്. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ പിന്നാലെ വ്യാഴാഴ്ച ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്  നടത്തിയിരുന്നു. രാജ്യത്തെ മറ്റുപല നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പലയിടത്തുനിന്നും അനധികൃതമായി സൂക്ഷിച്ച പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണക്കച്ചവടക്കാര്‍, നാണയവിനിമയക്കാര്‍, പണമിടപാട് സ്ഥാപനങ്ങള്‍ ഇവ മുഖേന കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.