മലയാള സിനിമാ സീരിയല്‍ താരം രേഖാ മോഹന്‍ മരിച്ച നിലയില്‍

image-2hപ്രമുഖ  സിനിമ-സീരിയല്‍ നടി രേഖ മോഹനെ തൃശ്ശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്ലാറ്റിലായിരുന്നു ശോഭ താമസിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഫ്ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പിന്നീട് പോലീസ് സാന്നിധ്യത്തില്‍ ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് രേഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം രേഖയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സ്ത്രീ ജന്മം എന്ന ജനപ്രിയ സീരിയലിലെ കേന്ദ്ര കഥാപാത്രമായിരുന്നു രേഖ മോഹന്‍. സൂര്യ ടിവിയില്‍ ആയിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്. രണ്ട് ദിവസമായി രേഖയെ പുറത്ത് കണ്ടിരുന്നില്ല. ഷൂട്ടിങ്ങിലാകും എന്നായിരുന്നു അയൽവാസികൾ കരുതിയിരുന്നത്.  മായമ്മ എന്ന ജനപ്രിയ സീരിയലിലെ നായികയായിരുന്നു.