നോട്ട് പിന്‍വലിക്കല്‍ ; പിന്നില്‍ നടന്നത് വന്‍അഴിമതി എന്ന് അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി : രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നു മാസത്തിനുള്ളിൽ ഉണ്ടായ വൻ നിക്ഷേപം ഇതിനു തെളിവാണെന്നും കേജരിവാൾ ചൂണ്ടിക്കാട്ടി. ബിജെപിക്കാരായ കള്ളപ്പണക്കാര്‍ പണം മുന്‍കൂട്ടി നിക്ഷേപിക്കുകയായിരുന്നു. ഈ തുക കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമല്ല നിക്ഷേപിക്കപ്പെട്ടത്. നിരോധിച്ചതിനേക്കാള്‍ മൂല്യമുള്ള നോട്ട് പിന്നീട് പുറത്തിറക്കിയിരിക്കുന്നത് കള്ളപ്പണക്കാരെ സഹായിക്കുന്നതിനാണ്. അതേസമയം, എഎപി അധികാരത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും അവരുടെ നിലപാട് അസംബന്ധം നിറഞ്ഞതാണെന്നും ബിജെപി പ്രതികരിച്ചു.