നോട്ടുകളുടെ അസാധുവാക്കല്‍ ; കേന്ദ്രം ഖേദം പ്രകടിപ്പിച്ചു

arun-jaitely-gst-ta ന്യൂഡൽഹി :  നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച്   ധനമന്ത്രി അരുൺജെയ്റ്റലി. രാജ്യത്തെ 86 ശതമാനത്തോളം വരുന്ന നോട്ടുകൾ മാറ്റുേമ്പാൾ പ്രയാസങ്ങളുണ്ടാവും. ജനങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍  ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. 58 ലക്ഷത്തോളം ആളുകൾ എസ്.ബി.െഎ വഴി നോട്ടുകൾ മാറ്റി വാങ്ങി. രണ്ട് കോടിയോളം ഇടപാടുകൾ രണ്ട് ദിവസത്തിനുള്ളിൽ എസ്.ബി.െഎ വഴി നടന്നതായും ധനമന്ത്രി പറഞ്ഞു.ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിവിധ പ്രതികരണങ്ങൾ പുറത്ത് വരുന്നുണ്ട്.  അതിൽ ചിലത് തീർത്തും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ്. പുതിയ 2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മുകളിൽ പൂർണ്ണമായും നിറച്ചിട്ടില്ല വൈകാതെ ഇൗ പ്രക്രിയ പൂർത്തിയാക്കുമെന്നും ജെയ്റ്റലി അറിയിച്ചു. എ.ടി.എമ്മുകൾ സാധാരണ നിലയിലാവാൻ മൂന്നാഴ്ചയെങ്കിലുമെടുക്കും. നോട്ടുകൾ മാറ്റി വാങ്ങാൻ ഡിസംബർ 30 വരെ സമയമുണ്ട്. അതുപോലെ നോട്ടുകളില്‍ ചിപ്പ് ഉണ്ട് എന്നൊക്കെ പറയുന്നത് കളവാണ് എന്നും അദ്ദേഹം പറഞ്ഞു.