ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം ; സുനാമി ഉണ്ടായതായി റിപ്പോര്‍ട്ട്

Dust and debris വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ ഭൂചലനത്തെ തുടർന്ന് സുനാമി ഉണ്ടായതായി റിപ്പോർട്ട്. ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലെ വടക്കുകിഴക്കൻ തീരത്താണ് സുനാമി ഉണ്ടായത്. ഭൂകമ്പത്തിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞാണ് സുനാമി ഉണ്ടായത്. കയികൗറയിൽ രണ്ടു മീറ്ററോളം തിരമാലകൾ ഉയർന്നു പൊങ്ങി. വെല്ലിംഗ്ടണിലും സമനമായ അനുഭവം ഉണ്ടായതായി പറയുന്നു. വരും മണിക്കൂറുകളിൽ ജാഗ്രത പാലിക്കാനും തീരപ്രദേശത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശത്തേക്ക് മാറണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട് . പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ (ഗ്രീനിച്ച് സമയം 11.02) ആയിരുന്നു ഭൂകമ്പം ഉണ്ടായത്. ക്രൈസ്റ്റ്ചർച്ചിൽനിന്നു 91 കിലോമീറ്റർ മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പിന്നീട് അമ്പതോളം തുടർച്ചലനങ്ങളും ഉണ്ടായതായി പറയുന്നു. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു.അതേസമയം ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.