കടം വാങ്ങിച്ചിട്ട് മനപ്പൂര്‍വ്വം തിരിച്ചടയ്ക്കാത്ത വമ്പന്‍വ്യവസായികളുടെ 7016 കോടി രൂപയുടെ കുടിശ്ശികകള്‍ എഴുതി തള്ളി

519848-mallya5trരാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യ (എസ്.ബി.ഐ) യാണ് മനപ്പൂര്‍വം കുടിശിക വരുത്തിയ വന്‍വ്യവസായികളുടെ കടം എഴുതി തള്ളിയത്. മൊത്തം 7016 കോടിരൂപയുടെ കടമാണ് ബാങ്ക് എഴുതി തള്ളിയത്. ഇതില്‍ വിവാദ വ്യവസായി വിജയ് മല്യയും ഉള്‍പ്പെടുന്നു. മൊത്തം നൂറ് വ്യവസായികളുടെ കടങ്ങളാണ് മൊത്തമായും ഭാഗികമായും എഴുതിതള്ളിയത്. ഇവര്‍ എല്ലാംതന്നെ മനപ്പൂര്‍വ്വമാണ്‌ കടം തിരിച്ചടയ്ക്കാത്തത്. ദേശീയ ദിനപത്രമായ ഡി.എന്‍.എയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ളതാണ് ഈ കണക്കുകള്‍. എന്നാല്‍ എന്നാണ് ഇവരുടെ വായ്പ എഴുതി തള്ളിയതെന്നുള്ള വിവരങ്ങളില്ല. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്.ബി.ഐക്ക് ആകെ ഉണ്ടായിരുന്നത്. മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളൂ. നടപടിയിലൂടെ ഏറ്റവും ലാഭം വിജയ്മല്യക്ക് തന്നെയാണ് കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം 63 പേരുടെ കടം പൂര്‍ണ്ണമായും എഴുതി തള്ളി എന്ന് പത്രം പറയുന്നു.അതുപോലെ 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ് ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്‌. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരില്‍ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്‌ കോടികള്‍ എഴുതി തള്ളിയ വാര്‍ത്ത പുറത്തു വരുന്നത് എന്നതും ശ്രദ്ധേയമാണ്.

519923-write-off54e