സച്ചിന്‍ ദത്തെടുത്ത ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ

1427915886-1475trലോകക്രിക്കറ്റില്‍ ധാരാളം മികച്ച കളിക്കാര്‍ ഉണ്ടായിട്ടുണ്ട് എങ്കിലും കളിക്കളത്തിനു അകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ആരാധിക്കുന്ന ഒരേയൊരു കളിക്കാരനെ കാണുകയുള്ളു. ക്രിക്കറ്റ് ഒരു മതമാണ്‌ എങ്കില്‍ അതിലെ ദൈവം എന്ന് ഏവരും തുറന്നു സമ്മതിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ തുടര്‍ന്ന്‍ രാജ്യസഭാ അംഗമായി മാറി. അങ്ങനെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി രൂപം കൊടുത്ത സൻസാദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി 2014 ൽ ആന്ദ്ര പ്രദേശിലെ പുട്ടംരാജു കൺഡ്രിഗ എന്ന ഗ്രാമം സച്ചിന്‍ ദത്തെടുക്കുന്നത്. സച്ചിന്‍ ഗ്രാമത്തെ ഏറ്റെടുത്ത ശേഷം ആ ഗ്രാമം അടിമുടി മാറി. രണ്ടുവര്‍ഷംകൊണ്ട് ആരും അത്ഭുതം കൂറുന്ന അവസ്ഥയിലായി ഗ്രാമം. രണ്ട് വർഷങ്ങൾക്കു മുമ്പ് സച്ചിൻ ദത്തെടുത്ത ഗ്രാമമേ അല്ല ഇന്ന് പുട്ടംരാജു കൺഡ്രിഗ. മൺ പാതകൾക്ക് പകരം കോൺക്രീറ്റ് റോഡുകൾ, മലിനജലം ഒഴുകാൻ അണ്ടർ ഗ്രൗണ്ട് സീവേജ് നെറ്റ്വർക്ക്, 24 മണിക്കൂറും വെള്ളവും വെളിച്ചവും, പ്ലേ ഗ്രൗണ്ട്, കമ്മ്യൂണിറ്റ് ഹോൾ അങ്ങനെ നീളുന്നു പട്ടിക. കഴിഞ്ഞ ദിവസം സച്ചിന്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. സന്ദർശിക്കുക മാത്രമല്ല, ഗ്രാമവാസികളുമായി സംസാരിക്കുകയും, പുതുതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു അദ്ദേഹം. കുട്ടികൾക്ക് അവിടെവെച്ച് ക്രിക്കറ്റ് ബാറ്റുകളും, സ്‌പോർട്ട്‌സ് കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. മുമ്പ് വെളിച്ചം കടന്നു ചെല്ലാത്ത, കുടിക്കാൻ ശുദ്ധജലം പോലുമില്ലാത്ത ഗ്രമമായിരുന്നു പുട്ടംരാജു കൺഡ്രിഗ. എംപി ഫണ്ടിൽ നിന്നും 2.79 കോഡി രൂപ ചിലവഴിച്ചാണ് സച്ചിൻ ഈ ഗ്രാമത്തിന്റെ മുഖം മാറ്റിയത്. ഇതിന് പുറമേ സർക്കാർ അനുവദിച്ച 3 കോടി രൂപയും ഗ്രാമ വികസനത്തിനായി സച്ചിൻ ഉപയോഗിച്ചിരുന്നു.വന്‍ വരവേല്‍പ്പാണ് സച്ചിന് ഗ്രാമവാസികള്‍ നല്‍കിയത്.

15078807_133