ടാങ്കര്‍ ലോറി സമരം ; നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

imagesqswകൊച്ചി :   സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ടാങ്കര്‍ ലോറി സമരം കാരണം സംസ്ഥാനത്ത്  ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്. ഒട്ടുമിക്ക ഐ.ഒ.സി പമ്പുകളിലും ഇന്ധന വിതരണം നിലച്ച അവസ്ഥയാണ്. ഇതോടെ പ്രതിസന്ധിയിലായ ഐ.ഒ.സി പമ്പുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവക്ക് കീഴിലുള്ള പമ്പുടമകളും ലോഡ് എടുക്കല്‍ നിര്‍ത്തിവെച്ചതോടെ കടുത്ത ഇന്ധന പ്രതിസന്ധിയിലേയ്ക്ക് സംസ്ഥാനം നീങ്ങുകയാണ്. ചൊവ്വാഴ്ച മുതല്‍ ഈ പമ്പുടമകളും ലോഡെടുക്കില്ളെന്ന് ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. അതേസമയം, ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന പമ്പ് അടച്ചിടല്‍ സമരം പിന്‍വലിച്ചതായും എന്നാല്‍, സ്റ്റോക്ക് എടുക്കാത്തതിനാല്‍ നിലവിലുള്ള സ്റ്റോക്ക് തിരുന്നതുവരെ മാത്രമേ ഇന്ധന വിതരണം നടക്കുകയുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരിച്ചു. അറുനൂറോളം ടാങ്കറുകളാണ് സംസ്ഥാനത്തേക്കുള്ള തൊള്ളായിരത്തോളം ഐ.ഒ.സി പമ്പുകളിലേക്ക് പെട്രോളും ഡീസലും എത്തിക്കുന്നത്. ടാങ്കര്‍ പണിമുടക്ക് ആരംഭിച്ച ശനിയാഴ്ച 113 ലോഡ് ഇന്ധനമാണ് ടെര്‍മിനലില്‍ നിന്നും പുറത്തേക്ക് പോയത്.