നോട്ട് പിന്‍വലിക്കല്‍ ; റബ്ബര്‍ കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതം

fl05rubber1_2938 നോട്ട് പിന്‍വലിക്കല്‍ പല വിവാദങ്ങള്‍ക്കും തുടക്കമായ സമയമാണ് ഇപ്പോള്‍. അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വരുന്നുണ്ട് എങ്കിലും നോട്ട് പ്രശ്നം കാരണം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് റബ്ബര്‍ കര്‍ഷകര്‍. നോട്ട് പ്രശ്‌നം റബര്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി എന്നതാണ് സത്യം. പണമില്ലാതായതോടെ ചെറുകിട വ്യാപാരികളുടെ വരുമാനം ഏതാണ്ട് നിലച്ചു. വിലയിടിവിനൊപ്പം വില്‍ക്കുന്ന റബറിന് കൃത്യമായി പണം കിട്ടാതാകുകയും ചെയ്തതോടെ വലിയ പ്രയാസത്തിലാണ് റബ്ബര്‍ കര്‍ഷകര്‍. നോട്ട് പിന്‍വലിക്കുന്നതിന് മുന്പ് ദിവസം പ്രതി 200 കിലോ വരെ റബര്‍ ഷീറ്റ് കര്‍ഷകരിൽ നിന്ന് വാങ്ങിയിരുന്നവര്‍ പലരും ഇപ്പോള്‍ വാങ്ങുന്നത് അന്‍പതു കിലോ വരെ മാത്രം എന്നാൽ മുഴുവന്‍ വിലയും കര്‍ഷകര്‍ക്ക് നല്‍കുവാനും കഴിയുന്നില്ല.ആഗോള വിപണയിൽ റബറിന്‍റെ വില ഉയര്‍ന്നിട്ടും ആനുപാതികമായി ഇവിടെ വില വ്യത്യാസം വന്നിട്ടില്ല. നോട്ട് പ്രശ്നം കൂടിയായതോടെ ഉള്ള വില പോലും കൃത്യമായി കിട്ടാതായതോടെ ടാപ്പിങ് തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാനാവാത്ത അവസ്ഥയിലായി കര്‍ഷകര്‍. വന്‍കിട വ്യാപാരികള്‍ ചെക്ക് നല്‍കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളാൽ പണം മാറിയെടുക്കാനാകുന്നില്ല . എല്ലാ ചെറുകിട കര്‍ഷകരുടെയും വരുമാനം നോട്ട് പ്രശ്നത്തിൽ നിലച്ച അവസ്ഥയാണ് ഇപ്പോള്‍ . കൊടുക്കുന്ന റബറിന് പണം കൃത്യമായി കിട്ടാതായതോടെ കര്‍ഷകരും പെട്ടു.